Kalathara Gopan Poems

Archived/Published on 04.09.2015
Part of the Ravi Shanker 2015 Malayalam Poetry Series 
Curated/Archived & Published by RædLeafPoetry-India

Tree, A Poem

A tree is the best poem
by the earth, written
on the soil with humility.
As it journeys through birds,
bows down with its own
heavy fruits, quarrels with
darkness, argues with
storms, strikes a friendly
conversation with breezes,
dries its hair in moonlight,
adorns its forehead
with the crescent and
emerges ever so beautiful
in the morning dew,
birds would stretch
the tree open wide enough
to read it closely.
Ripe words would take birth,
rise up one day chirping,
from their beaks.
Each poem would grow
upwards moving zigzag
towards the sun.
Word-leaves would fill them
and renew the shade beneath.
While standing in that
cool comfort, the outline
of a hill would slowly get
visible. And then a tree
which sheds its leaves
and gives shade with
a thick array of flowers

 

 

Translated by Jose Varghese

 

മരം ഒരു കവിത

ഭൂമി എഴുതിയ
ഏറ്റവും നല്ല കവിതയാണ് മരം.
മണ്ണില്‍ വിനയം
കൊണ്ടെഴുതിയത്.
പക്ഷികളിലൂടെ യാത്രചെയ്ത്
ഫലംകൊണ്ടു താനെ കുനിയുന്നവ.
ഇരുട്ടിനോട് പരിഭവിച്ച്,
കൊടുംകാറ്റിനോട് തര്ക്കിനച്ച്,
തെന്നലിനോട് കുശലംചോദിച്ച്,
നിലാവില്‍ തല തുവര്ത്തി ,
അമ്പിളിക്കല പോട്ടണിഞ്ഞ്
പുലരി മഞ്ഞില്‍
ചന്തംവയ്ക്കുമ്പോള്‍
കിളികള്‍
മരത്തെയൊന്നു നിവര്ത്തി്
നല്ലപോലെ വായിക്കും .
പഴുത്തവാക്കുകള്‍ പറന്നുവീഴും.
അവയുടെ ചുണ്ടില്‍ നിന്നൊരുദിനം
ചിലച്ചുകൊണ്ടെഴുന്നേല്ക്കും .
ഓരോ കവിതയും
വെയിലിനുനേരെ വളഞ്ഞ്
പുളഞ്ഞു വളരും.
വാക്കിലകള്‍ നിറച്ച്
തണലിനെ പുതുക്കും .
ആ കുളിരില്‍ നില്ക്കു മ്പോള്‍
ദൂരെ ഒരുകുന്ന്‍
മെല്ലെ തെളിഞ്ഞുവരും
പിന്നെയൊരു മരം .
ഇലകളൊക്കെ കൊഴിച്ച് ,
പൂക്കള്കൊ ണ്ട്
തണല്‍ വിരിക്കുന്നത്.

 

 

Archived/Published on 04.08.2015
Part of the Ravi Shanker 2015 Malayalam Poetry Series 
Curated/Archived & Published by RædLeafPoetry-India

 

Roots

When asked about roots,
a tree would say:
Even under the glowering sun,
leaves know only to spread shade.
Even as it bleeds,
branches love to become
a swing to birds.
The core is love solidified.
And then a long silence.
Even then, roots keep
fighting with rocks,
playing on with sands,
taking the journey through
the murky crevices
where dampness hides.
Though what’s beneath
the ground is not counted
as tree, it knows ~
a bird landing softly,
nectar filling up in flowers,
moonlight falling on leaves,
snowy breeze all a caress,
eggs peeping from nests.
Perhaps it’s in
the solace that
what’s not known by rain
would be known by sunlight
that they stay deep
in forgetfulness
and remember everything.

 

 

Translated by Jose Varghese

 

വേര്

വേരിനെക്കുറിച്ചു ചോദിച്ചാല്‍
മരം പറയും:
വെയില്‍ സഹിച്ചാണേലും
ഇലകള്ക്ക് തണല്‍ വിരിക്കാനേ അറിയൂ.
കറയൊലിച്ചാലും
കിളികള്ക്കൂുഞ്ഞാലിടുന്നതിലാണ്
ചില്ലകള്ക്കു ത്സാഹം.
സ്നേഹം ഉറഞ്ഞുറഞ്ഞു
പരുവപ്പെട്ടതാണ് കാതല്‍.
പിന്നെ നീണ്ട മൗനം.
വേരപ്പൊഴും
പാറകളോടു പിണങ്ങി
മണ്ണിനോടിണങ്ങി
നനവൊളിച്ചിരിക്കുന്നിടത്ത്
ഇരുണ്ട യാത്ര ചെയ്യുന്നു.
മണ്ണിനടിയിലുള്ളതിനെ
മരമെന്നെണ്ണുന്നില്ലെങ്കിലും
അറിയുന്നുണ്ടത്.
ഒരു കിളി മെല്ലെ പറന്നിരിക്കുന്നത്,
പൂക്കളില്‍ തേന്‍ നിറയുന്നത്,
നിലാവ് ഇലകളില്‍ വീഴുന്നത്,
മഞ്ഞുകാറ്റ് തടവുന്നത്,
കൂട്ടില്‍ മുട്ടകള്‍ കണ്മിഴിക്കുന്നത്.
മഴയത്തറിയാത്തത്
വെയിലത്തറിയുമെന്നു
സമാധാനിച്ചായിരിക്കാം
അത് മറവിയുടെ
ആഴത്തിലിരുന്ന്‍
എല്ലാമോര്ക്കു ന്നത്.

~

 

Kalathara Gopan

 

 

 

 

 

 

Born in 1972 at Kalathara, Thiruvananthapuram, Kerala, Kalathara Gopan started writing poems in the nineties. He has two poetry collections to his credit `Athu ningalanu’ and ` Chirakilolippicha pena’. Some of his poems are already translated to English.