Reema Ajoy Poems

Archived/Published on 04.05.2015
Part of the Ravi Shanker 2015 Malayalam Poetry Series 
Curated/Archived & Published by RædLeafPoetry-India

Every land is my birth land

“Every land
is my birth land;
if I have a writing table,
a window
and a tree near the window”

I peer
and peer
at the words
by
go near my table
and sit

Look out of the window
watching something,
imagining it to be a tree,

I peer
and peer
again
at Marina’s words
and shed tears

And then the sea comes ebbing by my side!

With a rain that pours on the sea!

Above the sheet of rain, a sky wearing a blue frock!

I greedily wrap up
the sea
the rain
and the sky
in Marina’s verses

I pour into the sheet of paper
that my land is yours too
A pair of crystal eyes
joins me

And then come running to me
Your verses
Your verses

Oh! (Y)our table
Oh! (Y)our window sills
Oh! (Y)our tree
Oh! (Y)our sheet of paper
Oh! (Y)our crystal eyes…

You are writing
You are writing

~


Translated by Vidya S. Panicker

 

ഏതു ദേശവും എനിക്കു ജന്മദേശമാണ്‌

ഏതു ദേശവും
എനിക്കു ജന്മദേശമാണ്‌,
ഒരെഴുത്തുമേശയും
ഒരു ജനാലയും
ആ ജനാലയ്ക്കൽ
ഒരു മരവുമുണ്ടെങ്കിൽ”

“മരീന സ്വെറ്റായേവ” യുടെ
വരികളില്‍
നോക്കി,
നോക്കി,
ഞാനെന്റെ
മേശയരികില്‍
പോയിരിക്കുന്നു,

മരമെന്ന് സങ്കല്പ്പിവച്ചു
ജനാലയിലൂടെ
വേറെന്തോ
നോക്കിയിരിക്കുന്നു ,

വീണ്ടും മരീനയുടെ
വരികളിലേക്ക്
നോക്കി
നോക്കി
കണ്ണീരിറ്റിക്കുന്നു,

അപ്പോളരികിലൂടെ ഒഴുകി വരുന്നു കടല്‍ !

കടലിലേക്ക് പെയ്യുന്നു മഴ !

മഴമുകളില്‍ നീല ഫ്രോക്കിട്ട ആകാശം!

ആര്ത്തിലയോടെ ഞാന്‍
കടലും
മഴയും
ആകാശവും
മറീനയുടെ വരികളില്‍
പൊതിഞ്ഞു കെട്ടുന്നു

എന്റെ ദേശം
നിന്റെദ ദേശമെന്ന്
കടലാസിലേക്ക് ചൊരിയുന്നു
രണ്ടു വെള്ളാരം കണ്ണുകള്‍
കൂടെ കൂടുന്നു

അപ്പോള്‍ അരികിലോടിവരുന്നു
നിന്റെ വരികള്‍
നിന്റെ വരികള്‍

എ(നി)ന്റെ മേശയേ
എ(നി)ന്റെ ജാനാലവലകളെ
എ(നി)ന്റെ മരമേ
എ(നി)ന്റെ കടലാസേ
എ(നി)ന്റെ വെള്ളാരം കണ്ണുകളെ…

നീ എഴുതുന്നു
നീ എഴുതുന്നു

~

 

Archived/Published on 04.04.2015
Part of the Ravi Shanker 2015 Malayalam Poetry Series 
Curated/Archived & Published by RædLeafPoetry-India

For the nameless guy (?)

Do I look like a woman?

Your subdued tone
Your stubbled countenance
Portly neck,

The rags stuffed
beneath your top
to give an impression of roundness

chest and abdomen
shaved of the tufts of hair

The blue of your toes
The red of your lips,
The quiver of your cheeks,
The sensual walk,
The colorful demeanor all over you
The untamed waist
The celebration of life

“Do you look like a woman?”

Ask me once more…
Open your eyes wide
Look into me, deep,

A thin slice of your wounds
that rushed into me
in that one look
is enough for me
to overlook your vital statistics
and call you a woman
O woman
O woman
O woman,
a thousand times

~


Translated by Vidya S. Panickerപേരില്ലാത്താവന് (?)

എന്നെ കണ്ടാല്‍ പെണ്ണെന്ന് തോന്നുമോ?
നിന്റെക പതിഞ്ഞ സ്വരം,
രോമാവശേഷിപ്പുകള്‍ നിറഞ്ഞ മുഖം,

ഉരുണ്ട കഴുത്ത്,
കൊഴുത്തതെന്ന്
തോന്നിക്കാന്കുളപ്പായത്തില്‍
തിരുകി വെച്ചിരിക്കുന്ന തുണിക്കെട്ട്,

നെഞ്ചത്തും വയറ്റത്തും
ചുരണ്ടി കളഞ്ഞേക്കാവുന്ന മുടികെട്ടുകള്‍,

കാല്‍ നഖങ്ങളിലെ നീലീപ്പ്,
ചുണ്ടിലെ ചുവപ്പ്,
കവിളിലെ പിടപ്പ്,
ആടികുഴഞ്ഞ നടപ്പ്,
മുഴുവനെ ഉള്ള നിറപ്പകിട്ട്,
നേരെ ചൊവ്വേ മെരുങ്ങാത്ത അരക്കെട്ട്
ജീവിതത്തിന്റെെ കൊണ്ടാടിപ്പ്,

“നിന്നെ കണ്ടാല്‍ പെണ്ണെന്നു പറയാമോ”

ഒരു തവണ കൂടി ചോദിക്കൂ ..
കണ്ണോന്നു വിടര്ത്തൂക,
ആഴത്തിലെന്നെയൊന്ന് നോക്കൂ ,

ആ നോട്ടത്തില്‍
എന്നിലെക്കു
കുതിക്കുന്ന
നിന്റെ മുറിവുകളുടെ
മെലിഞ്ഞോരു കഷണം മതി,
ഉടലളവുകള്‍ മാറ്റി വെച്ചു,
നിന്നെ
പെണ്ണെ,
പെണ്ണെ,
പെണ്ണെ,
എന്നെനിക്കൊരായിരം വട്ടം വിളിക്കാന്‍…

~

 

Reema Ajoy

 

 

 

 

 

Reema Ajoy hails from Kochi, Kerala where she runs a beauty studio. She has been writing poetry since 2009.Her first collection of poems titled Jjwalamukhi was published in 2011. She blogs at allipazhangal.blogspot.in

A Russian poet